കുന്നത്തൂർപാടി ഉത്സവം സമാപിച്ചു
കുന്നത്തൂർപാടി മുത്തപ്പൻ ദേവസ്ഥാനത്തെ തിരുവപ്പന മഹോത്സവം സമാപിച്ചു. ഞായറാഴ്ച വൈകീട്ട് ഊട്ടും വെള്ളാട്ടവും രാത്രിയിൽ തിരുവപ്പനയും കെട്ടിയാടി. രാത്രിയോടെ തിരുവപ്പനയുടെ സമാപനച്ചടങ്ങുകൾ തുടങ്ങി. തിരുവപ്പന ഭണ്ഡാരം പൂട്ടി താക്കോൽ കരക്കാട്ടിടം വാണവരെ ഏൽപ്പിച്ചു. ശുദ്ധികർമത്തിന് ശേഷം വാണവരുടെ അനുവാദം വാങ്ങി മുടിയഴിച്ചു.
തിങ്കളാഴ്ച പുലർച്ചെ മൂലംപെറ്റ ഭഗവതിയും കെട്ടിയാടി. തുടർന്ന് ഭക്തജനങ്ങളും വാണവരും പാടിയിൽ നിന്ന് ഇറങ്ങി. ശേഷം അഞ്ഞൂറ്റാനും അടിയന്തിരക്കാരും മാത്രമുള്ള കളിക്കപ്പാട്ടും പ്രദക്ഷിണവും നിഗൂഢ പൂജകളും നടത്തി. തിങ്കളാഴ്ച രാവിലെ അഞ്ഞൂറ്റാൻ ഉൾപ്പെടെയുള്ളവർ മലയിറങ്ങി. തുടർന്ന് മുത്തപ്പനെ മലകയറ്റൽ ചടങ്ങും നടത്തി.