കുറ്റ്യാടി എംഎൽഎ കെ. ടി കുഞ്ഞമ്മദ് കുട്ടിക്കെതിരെ പാർട്ടി നടപടി

കുറ്റ്യാടി എംഎൽഎ കെ. ടി കുഞ്ഞമ്മദ് കുട്ടിക്കെതിരെ പാർട്ടി നടപടി. ജില്ലാ സെക്രട്ടേറിയറ്റിൽ നിന്ന് ജില്ലാ കമ്മിറ്റിയിലേയ്ക്ക് തരംതാഴ്ത്തി. നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജന തർക്കവും പ്രതിഷേധന പ്രകടനങ്ങളുമായി ബന്ധപ്പെട്ടാണ് കുഞ്ഞമ്മദ് കുട്ടിക്കെതിരെ പാർട്ടി നടപടി.

ജില്ലാ സെക്രട്ടേറിയറ്റിന്റേയും ജില്ലാ കമ്മിറ്റിയുടേയും തീരുമാനം സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തിനായി അയച്ചിരിക്കുകയാണ്. ഈ മാസം ഒൻപത്, പത്ത് തീയതികളിൽ ചേരുന്ന സംസ്ഥന കമ്മിറ്റി ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നാണ് കരുതുന്നത്.

കുഞ്ഞമ്മദ് കുട്ടിയുടെ സ്ഥാനാർത്ഥി മോഹമാണ് പ്രശ്‌നങ്ങൾക്ക് കാരണമായതെന്നാണ് ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തൽ. മുന്നണി തീരുമാനപ്രകാരം കുറ്റ്യാടി സീറ്റ് സിപിഐഎം, കേരള കോൺഗ്രസ് എമ്മിന് വിട്ടു നൽകിയിരുന്നു. ഇതനുസരിച്ച് മുഹമ്മദ് ഇക്ബാലിനെ കേരള കോൺഗ്രസ് സ്ഥാനാർത്ഥിയാക്കി. ഇതിനെതിരെ സിപിഐഎം പ്രവർത്തകർ തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു