കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു.

കൊച്ചി:ആലുവ കുന്നത്തേരി എലഞ്ഞി കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു.

കുന്നത്തേരി തോട്ടത്തിൽ പറമ്പിൽ മുജീബിന്റെ മകൻ അബ്ദുൾ റഹ്മാൻ (14) കുന്നത്തേരി ആലുങ്കപ്പറമ്പിൽ ഫിറോസിന്റെ മകൻഫർദ്ദിൻ (14) എന്നിവരാണ് മരിച്ചത്.

15 ഓളം കുട്ടികൾ ചേർന്നാണ് കുളിക്കാൻ ഇറങ്ങിയത്.