കുളിക്കാന്‍ ഇറങ്ങിയ യുവ ഡോക്ടര്‍ മുങ്ങി മരിച്ചു

തിരുവനന്തപുരം:വര്‍ക്കല ഓടയം ബീച്ചില്‍ കുളിക്കാന്‍ ഇറങ്ങിയ തമിഴ്നാട് സ്വദേശിയായ യുവ ദന്ത ഡോക്ടര്‍ മരിച്ചു. കോയമ്പത്തൂർ പല്ലടം സ്വദേശി അജയ് വിഘ്നേഷാണ് (24) മരിച്ചത്.കൂടെ കുളിക്കാനിറങ്ങിയ സുഹൃത്തിനെ വര്‍ക്കലയിലെ സ്വകാര്യ ആശുപത്രിയില്‍ അത്യാസന്ന വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ചയാണ് അഞ്ചംഗ സംഘം ഉല്ലാസയാത്രയ്ക്കായി വര്‍ക്കലയില്‍ എത്തിയത്.