കൂടാതെയും കുറയാതെയും സ്വർണവില

സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണ വില മാറ്റമില്ലാതെ തുടരുന്നത്.  ഒരു പവൻ സ്വർണ്ണത്തിന്റെ (ഇന്നത്തെ സ്വർണ്ണ വില) വിപണി വില 38200 രൂപയാണ്. മെയ് ആദ്യവാരം ഇടിഞ്ഞിരുന്ന സ്വർണ വില മെയ് പകുതിയോടെ ഉയരാൻ തുടങ്ങിയിരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സ്വർണ വിലയിൽ 1,320 രൂപയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 

സംസ്ഥാനത്ത് ഗ്രാമിൻ 22 കാരറ്റ് സ്വർണത്തിനു 4,775 രൂപയാണ് വില.  18 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാം സ്വർണത്തിൻറെ വിലയും മാറ്റമില്ലാതെ തുടരുകയാണ്. ഗ്രാമിനു 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 3,945 രൂപയാണ്. 

വെള്ളിയുടെ വിലയിൽ മാറ്റമില്ല. വെള്ളിയുടെ വിപണി വില 67 രൂപയാണ്.  925 ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. 925 ഹാൾമാർക്ക് വെള്ളിയുടെ വില 100 രൂപയാണ്.