കൃഷിവകുപ്പിന്റെ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

കൃഷി വകുപ്പിന്റെ സംസ്ഥാനതല അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. കര്‍ഷകര്‍, വിദ്യാര്‍ഥികള്‍, മാധ്യമപ്രവര്‍ത്തകര്‍, മറ്റ് കാര്‍ഷികേതര മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നിവരെ കൃഷിയിലേക്ക് ആകര്‍ഷിക്കുകയും അതുവഴി കാര്‍ഷിക സ്വയം പര്യാപ്തത കൈവരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ 53 ഇനങ്ങളിലായാണ് അവാര്‍ഡ് നല്‍കുക. ഓരോ അവാര്‍ഡിനും പതിനായിരം രൂപ മുതല്‍ അഞ്ച് ലക്ഷം രൂപ വരെയുള്ള ക്യാഷ് അവാര്‍ഡും ഷീല്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കും. അപേക്ഷകള്‍ ജൂലൈ എട്ടിന് മുമ്പ് അതത്് കൃഷി ഭവനില്‍ നല്‍കണം. ഫോണ്‍: 9383472031, 04972706153.