കെഎസ്ആര്‍ടിസിയില്‍ ജീവനക്കാര്‍ക്ക് പ്രമോഷന്‍ .

കെഎസ്ആര്‍ടിസിയില്‍ ജീവനക്കാര്‍ക്ക് പ്രമോഷന്‍ അനുവദിച്ചു. ഇന്നലെയാണ് ഉത്തരവിറങ്ങിയത്. 2017 ന് ശേഷ ആദ്യമായാണ് കെഎസ്ആര്‍ടിസിയില്‍ പ്രമോഷന്‍ നല്‍കുന്നത്.

അതേസമയം, യൂണിയനുകളുടെ അനിശ്ചിതകാല സമരം നാലാം ദിവസത്തിലേക്ക് കടന്നു. എഐടിയുസി ഇന്ന് മുതല്‍ ജില്ലാ കേന്ദ്രങ്ങളില്‍ അനിശ്ചിതകാല സമരം ആരംഭിക്കും. എന്നാല്‍ എപ്പോള്‍ ശമ്പളം നല്‍കുമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.