കെഎസ്‌ആര്‍ടിസിയില്‍ ജൂണ്‍ മാസത്തെ ശമ്പളവിതരണം മറ്റന്നാള്‍ തുടങ്ങും

തിരുവനന്തപുരം:കെഎസ്‌ആര്‍ടിസിയില്‍ ജൂണ്‍ മാസത്തെ ശമ്പളവിതരണം മറ്റന്നാള്‍ തുടങ്ങും. ആദ്യഘട്ടത്തില്‍ ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കുമാണ് ശമ്പളം നല്‍കുകയെന്ന് ബോര്‍ഡ്.സര്‍ക്കാര്‍ സഹായമായി 50 കോടി രൂപ ലഭിച്ചതായും മുഴുവന്‍ ജീവനക്കാര്‍ക്കും ശമ്പളം നല്‍കാന്‍ 79 കോടി രൂപ ആവശ്യമാണെന്നും കെഎസ്‌ആര്‍ടിസി പറയുന്നു.

ആദ്യ ഘട്ടത്തില്‍ 65 കോടി രൂപ ആവശ്യപ്പെട്ടിരുന്നെങ്കിലും സര്‍ക്കാര്‍ ഫയല്‍ മടക്കിയിരുന്നു. വീണ്ടും സര്‍ക്കാരിനെ സമീപിച്ചപ്പോഴാണ് അടിയന്തിര സഹായമായി കെഎസ്‌ആര്‍ടിസിയ്ക്ക് 50 കോടി രൂപ അനുവദിച്ചത്. ശമ്പളം എല്ലാമാസവും അഞ്ചിനു മുന്‍പ് നല്‍കണമെന്നാണ് കോടതി ഉത്തരവ്.