കെഎസ്ആര്‍ടിസിയില്‍ ശമ്പളം വൈകുന്നതില്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് തൊഴിലാളി സംഘടനകള്‍.

കെഎസ്ആര്‍ടിസിയില്‍ ശമ്പളം വൈകുന്നതില്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് തൊഴിലാളി സംഘടനകള്‍. തിങ്കളാളഴ്ച മുതല്‍ സിഐടിയു സത്യഗ്രഹവും ഐഎന്‍ടിയുസി രാപ്പകല്‍ സമരവും നടത്തും.
കെഎസ്ആര്‍ടിസിയില്‍ ശമ്പള പരിഷ്‌കരണം രൂക്ഷമായി തുടരുകയാണ്.

എല്ലാ മാസവും 5ാം തീയതിക്ക് മുന്‍പായി ശമ്പളം കിട്ടണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. പലതവണ ചര്‍ച്ചകളും നടന്നിരുന്നു. കഴിഞ്ഞദിവസം സിഎംഡി യൂണിയനുകളുടെ യോഗം വിളിച്ചുചേര്‍ത്തിരുന്നു. 15ാം തീയതിക്ക് ശേഷം മാത്രമേ ശമ്പളം നല്‍കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകൂ എന്നാണ് മാനേജ്‌മെന്റ് നിലപാടറിയിച്ചത്. ഇക്കാര്യത്തില്‍ എതിര്‍പ്പറിയിച്ചാണ് തൊഴിലാളി സംഘടനകള്‍ വീണ്ടും സമരത്തിലേക്ക് കടക്കുന്നത്.