കെഎസ്‌ആര്‍ടിസി ഡിപ്പോയില്‍ നിര്‍ത്തിയിട്ടിരുന്ന സൂപ്പര്‍ ഫാസ്റ്റ് ബസ് മോഷണം പോയി.

കൊച്ചി:ആലുവ കെഎസ്‌ആര്‍ടിസി ഡിപ്പോയില്‍ നിര്‍ത്തിയിട്ടിരുന്ന സൂപ്പര്‍ ഫാസ്റ്റ് ബസ് മോഷണം പോയി.സെക്യൂരിറ്റി ജീവനക്കാരന്റെ വേഷത്തില്‍ എത്തിയ യുവാവാണ് ബസ് മോഷ്ടിച്ചത്. എറണാകുളത്തേയ്ക്ക് യാത്ര തിരിച്ച ബസ് നിരവധി വാഹനങ്ങളുമായി കൂട്ടിയിടിച്ച്‌ അപകടം ഉണ്ടാക്കി. ഇത് ശ്രദ്ധയില്‍പ്പെട്ട എറണാകുളം നോര്‍ത്ത് പൊലീസ് ബസ് തടഞ്ഞ് യുവാവിനെ കസ്റ്റഡിയിലെടുത്തു.

ഇന്ന് രാവിലെ 8.20 ഓടേയാണ് സംഭവം. കോഴിക്കോട്ടേയ്ക്ക് പോകാന്‍ കെഎസ്‌ആര്‍ടിസി ആലുവ ഡിപ്പോയില്‍ നിര്‍ത്തിയിട്ടിരുന്ന ബസാണ് മോഷ്ടിച്ചത്. സെക്യൂരിറ്റി ജീവനക്കാരന്റെ വേഷത്തിലെത്തിയ യുവാവ് ബസ് പിന്നോട്ടെടുത്ത ശേഷം ഓടിച്ചുപോകുകയായിരുന്നു. അസ്വാഭാവികമായ രീതിയില്‍ വാഹനം ഓടിച്ചുപോകുന്നത് ഡിപ്പോയിലെ മറ്റു സെക്യൂരിറ്റി ജീവനക്കാരില്‍ സംശയം തോന്നിപ്പിച്ചിരുന്നു.