കെജിഎഫ് ചാപ്റ്റർ 2ലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി

ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ ഏറ്റവും ജനപ്രിയ സിനിമകളിൽ ഒന്നായിരിക്കുകയാണ് കെ ജി എഫ്
ചാപ്റ്റർ 2. ചിത്രത്തിലെ പുതിയ വീഡിയോ ഗാനം ഇപ്പോൾ പുറത്തിറങ്ങി. ഏപ്രിൽ 14 നാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്. കെജിഎഫ്: ചാപ്റ്റർ 2 ൽ സഞ്ജയ് ദത്ത്, പ്രകാശ് രാജ്, അച്യുത് കുമാർ, മാളവിക അവിനാഷ് എന്നിവരും അഭിനയിക്കുന്നു. അനന്ത് നാഗ്, രവീണ ടണ്ടൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 2020 ൽ സംവിധായകൻ പ്രശാന്ത് നീൽ കെജിഎഫ്: ചാപ്റ്റർ 2 ജൂലൈ 16 ൻ റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. കൊറോണ വൈറസ് മഹാമാരിയുടെ രണ്ടാം തരംഗം കാരണം ചിത്രത്തിൻറെ റിലീസ് മാറ്റിവച്ചിരിക്കുകയാണ്.