കെമിസ്ട്രി അധ്യാപക അസോസിയേഷൻ രൂപീകരിച്ചു

കണ്ണൂർ: ഹയർ സെക്കൻഡറി കെമിസ്ട്രി അധ്യാപകരുടെ കണ്ണൂർജില്ലാ അസോസിയേഷൻ രൂപീകരിച്ചു
ഹയർ സെക്കണ്ടറി വിദ്യാർത്ഥികളിൽ കെമിസ്ട്രി വിഷയത്തിൽ അഭിരുചി വളർത്തുന്നതിനും , കെമിസ്ട്രി വിഷയത്തിന്റെ സാധ്യതകളെ പറ്റി കുട്ടികളിൽ അവബോധം ഉണ്ടാകുക എന്നീ ലക്ഷ്യത്തോടെ സ്ഥാപിതമായ അസോസിയേഷൻ സാമൂഹിക അക്കാദമിക വിഷയങ്ങളിൽ കുട്ടികൾക്ക് ഒരു കൈ താങ്ങായി പ്രവർത്തിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു

“കെഡാക്ട് “എന്ന പേരിൽ രൂപീകരിച്ച സംഘടനയുടെ രൂപീകരണ കൺവെൻഷനിൽ
ജോർജ് .ടി .എബ്രഹാം അധ്യക്ഷനായി
ഫിറോസ് ടി അബ്ദുള്ള മുഖ്യ പ്രഭാഷണം നടത്തി
ഇ .പി .അനീഷ് കുമാർ, കെ.വി.അനിത എന്നിവർ സംസാരിച്ചു

അസോസിയേഷൻ പ്രഥമ ഭാരവാഹികളായി ജോർജ് .ടി .എബ്രഹാം (പ്രസിഡണ്ട്), കെ.വി.ഷെജി, .ഇ.സി വിനോദ്, കെ.വി.അനിത (വൈസ് പ്രസിഡണ്ടുമാർ)

ഫിറോസ് ടി.അബ്ദുള്ള (സെക്രട്ടറി). ഇ.പി അനീഷ് കുമാർ , പി.ജിജേഷ് പി ,ടി.സി.ജീഷ (ജോ: സെക്രട്ടറിമാർ),ഇ.സി ഉണ്ണികൃഷ്ണൻ (ട്രഷറർ) എന്നിവരടങ്ങുന്ന. 32 അംഗ എക്സിക്യുട്ടീവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു.