കെല്‍ട്രോണില്‍ കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

കെല്‍ട്രോണിന്റെ തളിപ്പറമ്പ് നോളഡ്ജ് സെന്ററില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ കോഴ്‌സിലേക്ക് പ്രവേശനം തുടങ്ങി. ആറ് മാസത്തെ കോഴ്‌സിന് പ്ലസ്ടു ആണ് യോഗ്യത. താല്‍പര്യമുള്ളവര്‍ തളിപ്പറമ്പ് മുനിസിപ്പാലിറ്റി ബസ് സ്റ്റാന്റ് കോംപ്ലക്‌സിലുള്ള കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററുമായി ബന്ധപ്പെടണം. ഫോണ്‍: 0460 2205474, 0984791509