കെല്‍ട്രോണ്‍ ടെലിവിഷന്‍ ജേര്‍ണലിസം കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേര്‍ണലിസം കോഴ്‌സിന്റെ ഓണ്‍ലൈന്‍, ഓഫ് ലൈന്‍ ആന്റ് ഹൈബ്രിഡ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദമാണ് യോഗ്യത. പ്രായപരിധി 30 വയസ്സ്. പ്രിന്റ്, ഓണ്‍ലൈന്‍, മൊബൈല്‍ ജേര്‍ണലിസം എന്നിവയില്‍ പരിശീലനം ലഭിക്കും. അപേക്ഷാ ഫോറം ksg.keltron.in ല്‍ ലഭിക്കും. അപേക്ഷകള്‍ ആഗസ്ത് 31 നകം കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ലിങ്ക് റോഡ്, കോഴിക്കോട്, 673002 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 9544958182, 8137969292