കെ എം ഷാജിക്ക് ഹൃദയാഘാതം; ആൻജിയോപ്ളാസ്റ്റിക്ക് വിധേയനാക്കി.

കണ്ണൂർ: അഴീക്കോട് മണ്ഡലം എംഎൽഎയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയുമായ കെ എം ഷാജിക്ക് ഹൃദയാഘാതം. ഹൃദയാഘാതത്തെ തുടർന്ന് എംഎൽഎയെ അടിയന്തരമായി ആൻജിയോപ്ളാസ്റ്റിക്ക് വിധേയനാക്കി.

ആൻജിയോ പ്ലാസ്റ്റിക്ക് മുന്നോടിയായി നടത്തിയ കോവിഡ് പരിശോധനയിൽ ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് എംഎൽഎ.