കായംകുളം താലൂക്ക് ആശുപത്രിയിലെ താത്കാലിക ഡോക്ടർ ആത്മഹത്യ ചെയ്തു

ആലപ്പുഴ: കായംകുളം താലൂക്ക് ആശുപത്രിയിൽ താത്കാലിക ഡോക്ടർ ആത്മഹത്യ ചെയ്തു. കായംകുളം നഗരസഭ ആശുപത്രിയിലെ ഈവനിംഗ് ഒ.പി.യിലേക്ക് താത്കാലികമായി നിയമിതനതായ ഡോ.ശ്രീരാജാണ് ആത്മഹത്യ ചെയ്തത്.

കായംകുളം ചിറക്കടവ് സ്വദേശിയാണ്. ഇദ്ദേഹത്തിൻ്റെ അമ്മ ഈയിടെ മരണപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് ശ്രീരാജ് കടുത്ത വിഷാദത്തിലായിരുന്നുവെന്നാണ് വിവരം. ഈ മാനസിക വിഷമമാകാം ആത്മഹത്യയ്ക്ക് വഴി തെളിച്ചതെന്നാണ് കരുതുന്നത്.

പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.