കെ എം ഷാജി എം. എൽ.എക്കെതിരെ വിജിലൻസ് അന്വേഷണം


കോഴിക്കോട്:കെ എം ഷാജിക്കെതിരെ വിജിലൻസ് അന്വേഷണം. കോഴിക്കോട് വിജിലൻസ് ജഡ്ജി കെ.വി.ജയകുമാർ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. കോഴിക്കോട് വിജിലൻസ് എസ്പി യോട് പ്രാഥമിക അന്വേഷണം നടത്താൻ നിർദേശിച്ചിട്ടുണ്ട്.

1,626,0000 രൂപയാണ് ഷാജിയുടെ കോഴിക്കോട്ടെ വീടിന്റെ മൂല്യം കണക്കാക്കിയിരിക്കുന്നത് .ഇത്രയും വലിയ ഒരു സ്വത്ത് ഷാജി എങ്ങനെ കരസ്ഥമാക്കി എന്നതാണ് പ്രധാനമായും അന്വേഷിക്കുക. കെ.എം ഷാജിക്കോ, ഭാര്യയ്‌ക്കോ കെ.എം ഷാജിയുടെ നിയമസഭാംഗമെന്ന നിലയുള്ള ശമ്പളവും ആനുകൂല്യവും ഒഴികെ മറ്റ് കാര്യമായ വരുമാന മാര്‍ഗമൊന്നുമില്ല.

വരുമാനം ലഭിക്കുന്ന കൃഷി സ്ഥലമോ, കെട്ടിടങ്ങളോ ഇല്ല. ഇത് തന്നെ അഴിമതി നടത്തിയെന്നതിന് പ്രാഥമിക തെളിവാണെന്നു പരാതിയില്‍ പറയുന്നു.അഭിഭാഷകനായ എം.ആർ ഹരീഷ് നൽകിയ പരാതിയിലാണ് ഉത്തരവ്.കോഴിക്കോടുള്ള കെ.എം ഷാജിയുടെ വീട് തന്നെയാണ് പ്രധാന അന്വേഷണ വിഷയം.