കെ എസ്സ് ടി പി റോഡിൽ വാഹനയാത്രക്കാർക്ക് അപകട ഭീഷണിയായി താവം റെയിൽവേ മേൽപ്പാലം
കെ എസ്സ് ടി പി റോഡിൽ
വാഹനയാത്രക്കാർക്ക് അപകട ഭീഷണിയായി താവം റെയിൽവേ മേൽപ്പാലം.
താവം റെയിൽവേ മേൽപ്പാലത്തിലെ എക്സ്പാൻഷൻ ജോയിൻ്റുകൾക്കിടയിലെ പൊട്ടിയ ഇരുമ്പ് കവചം മാറ്റി സ്ഥാപിക്കാത്തതാണ് അപകട ഭീഷണി ഉയർത്തുന്നത്. അധികൃതരുടെ അനാസ്ഥയിൽ വ്യാപക പ്രതിഷേധം.
താവം റെയിൽവേ മേൽപ്പാലം മറ്റൊരു പാലാരിവട്ടം പാലം ആകുമോ എന്നാണ് ജനം ചോദിക്കുന്നത് .പാലം നിർമ്മാണത്തിലെ അപാകത നിരവധി അപകടങ്ങൾക്ക് കാരണമാകുന്നുണ്ട് .പാലത്തിന് മുകളിലെ ഇരുമ്പ് പട്ട പൊട്ടി അപകട ഭീഷണി ഉയർത്തുന്നു . നിരവധി തവണ ഇത് തകരാറിലായിട്ടുണ്ട്.ഇതിന് ശാശ്വത പരിഹാരം കാണാൻ അധികൃതർക്ക് സാധിച്ചിട്ടില്ല.
കെ എസ്സ് ടി പി അധികൃതർ അലംഭാവം കാണിക്കുകയാണ്
എം എൽ എ ഉൾപ്പെടെ നിരവധി തവണ ഇടപെട്ടിരുന്നെങ്കിലും ശാശ്വത പരിഹാരം ഉണ്ടായിട്ടില്ല. പ്രശ്നത്തിന് നടപടി ഉണ്ടാക്കാൻ ബന്ധപ്പെട്ട അധികൃതർ ഇടപെടണമെന്ന് നാട്ടുകാർ, ആവശ്യപ്പെടുന്നു.