കെ എസ് ഷാന്‍ അനുസ്മരണം ചൊവ്വാഴ്ച കണ്ണൂരിൽ നടക്കും

കണ്ണൂർ :ആര്‍എസ്എസ്സുകാര്‍ വെട്ടിക്കൊലപ്പെടുത്തിയ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്‍ അനുസ്മരണം ജനുവരി 11 ചൊവ്വാഴ്ച വൈകീട്ട് 4 മണിക്ക് കണ്ണൂർ ചേംബർ ഹാളിൽ വെച്ച് നടക്കുമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി ബഷീർ കണ്ണാടിപറമ്പ അറിയിച്ചു .

അനുസ്മരണ സമ്മേളനം പാര്‍ട്ടി ദേശീയ ജനറൽ സെക്രട്ടറി അബ്ദുൽ മജീദ് ഫൈസി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ്‌ എസി ജലാലുദ്ദീൻ അധ്യക്ഷത വഹിക്കും. സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുൽ ജബ്ബാർ അനുസ്മരണ പ്രഭാഷണം നടത്തും. വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംസാരിക്കും.