സ്കൂൾ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അഞ്ചു പേർ മരിച്ചു.

കാസർകോട്∙ സ്കൂൾ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അഞ്ചു പേർ മരിച്ചു. ഓട്ടോ ഡ്രൈവറും യാത്രക്കാരായ നാല് സ്ത്രീകളുമാണ് മരിച്ചത്. ബദിയടുക്ക പള്ളത്തടുക്കയിലാണ് അപകടം നടന്നത്. അപകടത്തിൽ ഓട്ടോറിക്ഷയുടെ ഒരുഭാഗം പൂർണമായും തകർന്നു.

സ്കൂൾ ബസ് കുട്ടികളെ വീടുകളിൽ ഇറക്കി തിരിച്ചുവരുമ്പോഴാണ് അപകടം നടന്നത്. ബസിൽ കുട്ടികൾ ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവാക്കാനായി.