കെ.ടെറ്റ്: പരീക്ഷാഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: 2022 ഡിസംബര്‍ 3, 4 തീയതികളില്‍ നടന്ന കെ.ടെറ്റ് ഒക്ടോബര്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പരീക്ഷാഭവന്‍ വെബ്സൈറ്റിലും (www.pareekshabhavan.gov.in) www.ktet.kerala.gov.in ലും ഫലം ലഭിക്കും. നാലു കാറ്റഗറികളിലായി 1,24,996 പേര്‍ പരീക്ഷയെഴുതിയതില്‍ 33,138 പേര്‍ യോഗ്യത പരീക്ഷ വിജയിച്ചു.

നാലു കാറ്റഗറികളിലായി ആകെ വിജയശതമാനം 26.51 ശതമാനം. കാറ്റഗറി I -ല്‍ 7,406 പേര്‍ വിജയിച്ചു. വിജയശതമാനം 20.54 ശതമാനം. കാറ്റഗറി II -ല്‍ 11,956 പേര്‍ വിജയിച്ചു. വിജയശതമാനം 35.44 ശതമാനം. കാറ്റഗറി III -ല്‍ 10,975 പേര്‍ വിജയിച്ചു. വിജയശതമാനം 28.55 ശതമാനം. കാറ്റഗറി IV -ല്‍ 2,801 പേര്‍ പരീക്ഷ വിജയിച്ചു. വിജയശതമാനം 16.71 ശതമാനം. പരീക്ഷ വിജയിച്ചവര്‍ യോഗ്യത ഉറപ്പുവരുത്തുന്നതിനായി ബന്ധപ്പെട്ട അസല്‍ സര്‍ട്ടിഫിക്കറ്റുകളുടെ പരിശോധനയ്ക്കായി അവരവരുടെ പരീക്ഷാ സെന്റര്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തെ ജില്ലാവിദ്യാഭ്യാസ ഓഫീസില്‍ ഹാജരാകണം.