കെ- ടെറ്റ് പരീക്ഷ; ഫലം പ്രസിദ്ധീകരിച്ചു

2022 ഫെബ്രുവരിയിൽ നടത്തിയ കെ-ടെറ്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഭവൻ വെബ് സൈറ്റായ https://pareekshabhavan.gov.in വെബ് സൈറ്റിലും വെബ് പോർട്ടലായ https://ktet.kerala.gov.in ഫലങ്ങൾ ലഭ്യമാണ്. നാലു വിഭാഗങ്ങളിലായി പരീക്ഷയെഴുതിയ 105122 പേരിൽ 29,174 പേർ കെ-ടെറ്റ് യോഗ്യതാ പരീക്ഷ പാസായി.

കാറ്റഗറി ഒന്നിൽ 5271 പേർ വിജയിച്ചു. വിജയശതമാനം 18.21 ആണ്. കാറ്റഗറി രണ്ടിൽ 12166 പേർ വിജയിച്ചു. വിജയശതമാനം 45.78 ആണ്. കാറ്റഗറി 3ൽ 7756 പേർ വിജയിച്ചു. വിജയശതമാനം 21.57 ആണ്. കാറ്റഗറി നാലിൽ 3981 പേർ വിജയിച്ചു. വിജയശതമാനം 29.17 ആണ്.

പരീക്ഷാ വിജ്ഞാപനത്തിൽ നിഷ്കർഷിച്ചിട്ടുള്ള യോഗ്യത ഉണ്ടെന്ന് ഉറപ്പാക്കുന്നതിൻ ബന്ധപ്പെട്ട ഒറിജിനൽ സർട്ടിഫിക്കറ്റുകളുടെ പരിശോധനയ്ക്കായി അവരുടെ പരീക്ഷാ കേന്ദ്രം സ്ഥിതി ചെയ്യുന്ന സ്ഥലത്തെ ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ഹാജരാകണം.