കെ പി സി സി അദ്ധ്യക്ഷനായി കെ സുധാകരന്‍ ചുമതലയേറ്റു.

തിരുവനന്തപുരം:കെ പി സി സി അദ്ധ്യക്ഷനായി കെ സുധാകരന്‍ എം പി ചുമതലയേറ്റു. തിരുവനന്തപുരത്ത് ഗാന്ധിപ്രതിമയിലും രക്തസാക്ഷി മണ്ഡപത്തിലും പുഷ്‌പാര്‍ച്ചന നടത്തിയ ശേഷമാണ് അദ്ദേഹം കെ പി സി സി ഓഫീസിലെത്തി അദ്ധ്യക്ഷപദം ഏറ്റെടുത്തത്. സേവാദള്‍ പ്രവര്‍ത്തകര്‍ സുധാകരനെ ഗാര്‍ഡ് ഓഫ് ഹോണര്‍ നല്‍കി സ്വീകരിച്ചു.​​​​​​സുധാകരനൊപ്പം വര്‍ക്കിംഗ് പ്രസിഡന്‍റുമാരായ കൊടിക്കുന്നില്‍ സുരേഷ്, പി ടി തോമസ്, ടി സിദ്ദിഖ് തുടങ്ങിയവരും സ്ഥാനമേറ്റെടുത്തു