കെ.ബി. ഗണേഷ് കുമാർ എംഎൽഎയുടെ ഓഫീസിൽ പോലീസ് റെയ്ഡ്.

കൊല്ലം: നടിയെ ആക്രമിച്ച കേസിൽ സാക്ഷിയെ ഭീഷണിപ്പെടുത്തി എന്ന പരാതിയിൽ കെ.ബി. ഗണേഷ് കുമാർ എംഎൽഎയുടെ ഓഫീസിൽ പോലീസ് റെയ്ഡ്. ഗണേഷ് കുമാറിന്റെ പിഎ പ്രദീപ് കുമാറിന്റെ വീട്ടിലും റെയ്ഡ് നടക്കുകയാണ്. ബേക്കൽ പോലീസിന്റെ നിർദേശപ്രകാരം പത്തനാപുരം, കൊട്ടാരക്കര പോലീസാണ് റെയ്ഡ് നടത്തുന്നത്.

ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയയാണ് റെയ്ഡ് ആരംഭിച്ചത്. എന്നാൽ ഈ സമയം കെ.ബി. ഗണേഷ് കുമാർ എംഎൽഎ ഓഫീസിലുണ്ടായിരുന്നില്ല. ബേക്കൽ പോലീസിന്റെ നിർദേശപ്രകാരം, പത്തനാപുരത്തെ ഓഫിസിൽ പത്തനാപുരം സിഐയുടെ നേതൃത്വത്തിലുള്ള സംഘവും കൊട്ടാരക്കര ഓടനാവട്ടത്തെ പ്രദീപിന്റെ വീട്ടിൽ കൊട്ടാരക്കര സിഐയുടെ നേതൃത്വത്തിലുള്ള സംഘവുമാണ് പരിശോധന നടത്തുന്നത്.