കെ. സുരേന്ദ്രൻ സി.കെ. ജാനുവിന് പണം നൽകി എന്നതിന് കൂടുതൽ തെളിവ് പുറത്തുവിട്ട് പ്രസീത അഴീക്കോട്
തിരുവനന്തപുരം: ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ സി.കെ. ജാനുവിന് പണം നൽകി എന്നതിന് കൂടുതൽ തെളിവ് പുറത്തുവിട്ട് ജെ.ആർ.പി. ട്രഷറർ പ്രസീത അഴീക്കോട്. തിരുവനന്തപുരം ഹൊറൈസൺ ഹോട്ടലിലെ 503-ാം നമ്പർ മുറിയിൽ സുരേന്ദ്രനും പി.എ. ദിപിനും പണവുമായി എത്തിയെന്നാണ് പ്രസീത പറയുന്നത്.
ഇവർ വരുന്ന കാര്യവും ഹോട്ടലിൽ എത്തിയെന്നും അറിയിക്കുന്ന ഫോൺ സംഭാഷണവും പ്രസീത പുറത്തുവിട്ടു. സുരേന്ദ്രൻ ആവശ്യപ്പെട്ടിട്ട് ജാനുവും പ്രസീതയും മാർച്ച് ആറിന് വൈകിട്ട് തിരുവനന്തപുരത്ത് എത്തിയിരുന്നു
ജാനുവിന്‍റെ റൂം നമ്പര്‍ ചോദിച്ച് സുരേന്ദ്രന്‍റെ പി എ വിളിച്ചതിന്‍റെ ശബ്ദരേഖയും പ്രസീത പുറത്തുവിട്ടിട്ടുണ്ട്.