കെ. സുരേന്ദ്രനെ ദേശീയ നേതൃത്വം ഡൽഹിയിലേക്ക് വിളിപ്പിച്ചു
തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെ ദേശീയ നേതൃത്വം ഡൽഹിയിലേക്ക് വിളിപ്പിച്ചു. സുരേന്ദ്രൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, സംഘടന ജനറൽ സെക്രട്ടറി ബി.എൽ. ജോഷി എന്നിവരുമായി കൂടിക്കാഴ്ച നടത്തും.
കൊടകര കുഴല്‍പ്പണ കേസ്, സ്ഥാനാർഥിയാകാന്‍ സി.കെ. ജാനുവിന് പണം നല്‍കിയെന്ന ആരോപണം, മഞ്ചേശ്വരത്ത് ബി.എസ്.പി സ്ഥാനാർഥിക്ക് പിൻമാറാൻ കോഴ നൽകിയെന്ന ആരോപണം, നിയമസഭ തെരഞ്ഞെടുപ്പ് പരാജയം എന്നിങ്ങനെ വിവിധ വിഷയങ്ങളിൽ വിവാദങ്ങള്‍ കത്തി നിൽക്കുന്നതിനിടെയാണ് സുരേന്ദ്രനെ കേന്ദ്ര നേതൃത്വം വിളിപ്പിച്ചിരിക്കുന്നത്