കേന്ദ്രസർക്കാർ അയച്ച മെഡിക്കൽ ഓക്സിജൻ കൊച്ചിയിൽ എത്തി

കൊച്ചി: കേന്ദ്രസർക്കാർ അയച്ച മെഡിക്കൽ ഓക്സിജൻ കൊച്ചിയിൽ എത്തി. 118 മെട്രിക് ടൺ ഓക്സിജനാണ് കൊച്ചിയിലെത്തിയത്. കേരളത്തിന്റെ അഭ്യർഥന പരിഗണിച്ചാണ് കേന്ദ്രം ഓക്സിജൻ അയച്ചത്.

ആറ് ഓക്സിജൻ ടാങ്കറുകളടങ്ങിയ ട്രെയിൻ പുലർച്ചെ 3.35ഓടെയാണ് വല്ലാർപാടം ടെർമിനലിലെത്തിയത്. ബംഗാളിൽ നിന്നാണ് ഓക്സിജൻ കൊണ്ടുവന്നത്.