കേബിൾ ടി.വി. ഓപ്പറേറ്റർമാർ ഉപയോഗിക്കുന്ന വൈദ്യുതി പോസ്റ്റ് വാടക കുറച്ച് സർക്കാർ ഉത്തരവിറക്കി

തിരുവനന്തപുരം:വൈദ്യുത പോസ്റ്റുകളിലൂടെയുള്ള കേബിള്‍ ടിവി ശ്യംഖലാ വിന്യാസത്തിന്റെ പോസ്റ്റ് വാടക നിരക്ക് കുറച്ച് സംസ്ഥാന സര്‍ക്കാര്‍  ഉത്തരവിറക്കി. കേബിള്‍ ടിവി ഒപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ അപേക്ഷയിലാണ് ഈ അനുകൂല തീരുമാനം. പുതിയ ഉത്തരവനുസരിച്ച് കോര്‍പ്പറേഷന്‍- മുനിസിപ്പല്‍ ഏരിയയില്‍ വാര്‍ഷിക വാടകയിനത്തില്‍ പോസ്റ്റ് ഒന്നിന് 300 രൂപയാണ് പുതിയ നിരക്ക്.

പഞ്ചായത്ത് ഏരിയായില്‍ 145 രൂപയായി നിജപ്പെടുത്തി. കൂടാതെ ഇന്‍സ്‌പെക്ഷന്‍ ഫീസ് 15 രൂപയില്‍ നിന്ന് 10 രൂപയായി കുറച്ചു. ഇലക്ട്രിക്കല്‍ ഇന്‍സ്പക്ടറേറ്റില്‍ നിന്നും നല്‍കുന്ന സേഫ്റ്റി പരിശോധനാ സര്‍ട്ടിഫിക്കറ്റ് കാലാവധി ഒരു വര്‍ഷത്തില്‍ നിന്ന് മൂന്ന് വര്‍ഷമായി ദീര്‍ഘിപ്പിക്കാനും തീരുമാനിച്ചുള്ള ഉത്തരവ് പുറത്തിറങ്ങി.