കേരളം ഇന്ധനനികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍

കേരളം ഇന്ധനനികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍

കേന്ദ്രം കുറച്ചത് തുച്ഛമായ തുക. അതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ക്ക്
കുറയ്ക്കാനാവില്ല,സംസ്ഥാനം കടുത്ത സാമ്പത്തിക ബാധ്യതയിലാണെന്നും മന്ത്രി പറഞ്ഞു.


സംസ്ഥാനങ്ങൾക്ക് നികുതി കുറയ്ക്കുന്നതിന് പരിധിയുണ്ടെന്നും കേന്ദ്രം വില കുറച്ചതിന് ആനുപാതികമായി സംസ്ഥാനവും വില കുറച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 10 രൂപ ഡീസലിന് കേന്ദ്രം കുറച്ചപ്പോൾ സംസ്ഥാനം 2.50 രൂപയും പെട്രോളിന് 5 രൂപ കുറച്ചപ്പോൾ 1.60 രൂപയോളവും ആനുപാതികമായി കേരളത്തിൽ കുറവ് വന്നതായും ധനമന്ത്രി ചൂണ്ടിക്കാട്ടി.