കേരളത്തിന്റെ ഗുജറാത്ത് മോഡൽ പഠനത്തെ രൂക്ഷമായി വിമർശിച്ച് ജിഗ്നേഷ് മേവാനി

ജിഗ്നേഷ് മേവാനി എം.എൽ.എ. കേരളത്തിന്റെ ഗുജറാത്ത് മോഡൽ പഠനത്തെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തി. കേരള മുഖ്യമന്ത്രി ഗുജറാത്തിനെ പുകഴ്ത്തുന്നത് ദുരന്തമാണെന്നും ഗുജറാത്ത് മോഡൽ കോർപ്പറേറ്റ് കൊള്ളയുടെ മാതൃകയാണെന്നും ജിഗ്നേഷ് മേവാനി എംഎൽഎ പറഞ്ഞു. ഗുജറാത്ത് മോഡൽ എന്താണെന്ന് എൽ.ഡി.എഫ് സർക്കാരിന് അറിയില്ല. ബി.ജെ.പിയുമായി ചില ഇടപാടുകൾ നടത്താനുള്ള ശ്രമമാണോ ഇതെന്ന് സംശയമുണ്ടെന്നും ജിഗ്നേഷ് മേവാനി എം.എൽ.എ ആരോപിച്ചു.

തൃക്കാക്കരയിൽ പ്രചാരണത്തിനെത്തിയ ജിഗ്നേഷ് മേവാനി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ബി.ജെ.പി മുഖ്യമന്ത്രിമാർ പോലും ഗുജറാത്ത് മോഡൽ പഠിക്കാൻ പോകുന്നില്ല. എന്നാൽ ഗുജറാത്ത് മോഡൽ ഒരു ആഘോഷമായി കേരളം പഠിക്കുകയാണ്. കേരള മുഖ്യമന്ത്രി ഗുജറാത്തിനെ പുകഴ്ത്തിയത് ദുരന്തമാണെന്ന് ജിഗ്നേഷ് മേവാനി പറഞ്ഞു. ഗുജറാത്ത് മോഡൽ ഭരണത്തെ പഠിക്കാനുള്ള ശ്രമത്തെ പ്രതിപക്ഷം നിശിതമായി വിമർശിച്ചു.