കേരളത്തിലൂടെ ഓടുന്ന 44 തീവണ്ടികൾ കൂടി റദ്ദാക്കി

കൊച്ചി:ദീർഘദൂര തീവണ്ടികളുൾപ്പെടെ കേരളത്തിലൂടെ ഓടുന്ന 44 തീവണ്ടികൾ കൂടി റദ്ദാക്കി. ഇതോടെ 62 തീവണ്ടികളാണ് രണ്ടാഴ്ചയിൽ റദ്ദാക്കിയത്. ഈ മാസം അവസാനം വരെയാണ് താത്കാലിക റദ്ദാക്കൽ.

തിരുവനന്തപുരത്തുനിന്നും ചെന്നൈയിലേക്കുള്ള രണ്ടു സൂപ്പർഫാസ്റ്റ് തീവണ്ടികൾ, മംഗലാപുരം-ചെന്നൈ, എറണാകുളം-ലോകമാന്യതിലക്, കൊച്ചുവേളി-പോർബന്തർ, കൊച്ചുവേളി-ഇൻഡോർ, വഞ്ചിനാട് എക്സ്‌പ്രസ്, എറണാകുളം-ഷൊർണൂർ, എറണാകുളം-ആലപ്പുഴ, ആലപ്പുഴ-കൊല്ലം, കണ്ണൂർ-ഷൊർണൂർ തുടങ്ങിയ മെമു സർവീസുകളും നിർത്തിവെച്ചു.