‘കേരളത്തിലെ ജനങ്ങൾക്ക് നന്ദി, ഉടൻ കേരളത്തിലെത്തും’

തൻറെ മോചനത്തിൻ പിന്തുണ നൽകിയ എല്ലാവർക്കും പേരറിവാളൻ നന്ദി പറഞ്ഞു. കേരളത്തിലെ ജനങ്ങൾക്ക് പ്രത്യേക നന്ദി. ഉടൻ കേരളത്തിലെത്തുമെന്ന് പേരറിവാളൻ ട്വൻറിഫോറിനോട് പറഞ്ഞു. എനിക്ക് സ്വാതന്ത്ര്യത്തിൻറെ ശ്വാസം അനുഭവപ്പെടുന്നു. യാത്രകൾ നടത്തുക എന്നതായിരുന്നു ആദ്യത്തെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

Also Read: കനത്ത മഴ; തിരുവല്ലയിൽ 17 ഏക്കർ നെൽകൃഷി നശിച്ചു

ഒരു മാസത്തിനകം അദ്ദേഹം കേരളത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യരുടെ വീട്ടിലെത്തി ബന്ധുക്കളെ കണ്ട് നന്ദി പറയണം. ജസ്റ്റിസ് കെ ടി തോമസിനെയും മുകുന്ദൻ സി മേനോനെയും കാണണം. തനിക്കുള്ള പിന്തുണ കേരള ജനതയ്ക്ക് മറക്കാനാവില്ലെന്നും ആ സ്നേഹത്തിൻ നന്ദിയുണ്ടെന്നും പേരറിവാളൻ പറഞ്ഞു.