കേരളത്തിൽനിന്നുള്ളവർക്ക് നാലുസംസ്ഥാനങ്ങളിലേക്ക് യാത്രാനിയന്ത്രണം

കേരളത്തിൽനിന്നുള്ളവർക്ക് നാലുസംസ്ഥാനങ്ങളിലേക്ക് യാത്രാനിയന്ത്രണം.

കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യം കണക്കിലെടുത്താണ് ഇവിടെനിന്ന് കർണാടകത്തിലേക്കും ഉത്തരാഖണ്ഡിലേക്കും മണിപ്പുരിലേക്കും മഹാരാഷ്ട്രയിലേക്കുമെത്തുന്നവർക്ക് അതത് സംസ്ഥാനങ്ങൾ നിയന്ത്രണം ഏർപ്പെടുത്തിയത്.

കോവിഡ് പരിശോധനാഫലം നെഗറ്റീവുള്ളവർമാത്രം വന്നാൽമതി എന്നതാണ് അറിയിപ്പ്.