കേരളത്തിൽ കാലവർഷം നേരത്തേ എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്
ന്യൂഡൽഹി:അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും രൂപപ്പെട്ട ചുഴലിക്കാറ്റുകൾ കേരളത്തിൽ കാലവർഷം നേരത്തേ എത്തിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് (ഐ.എം.ഡി.). ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട് രാജ്യത്തെ വടക്കൻ തീരങ്ങളിൽ ആഞ്ഞടിച്ച അതിതീവ്ര ചുഴലിക്കാറ്റായ യാസിന്റെ സ്വാധീനം കേരളത്തിൽ കാലവർഷം ആരംഭിക്കുന്നത് ഒരുദിവസം നേരത്തേയാക്കുമെന്നാണ് പ്രവചനം.
ജൂൺ ഒന്നിന് കാലവർഷം എത്തുമെന്നായിരുന്നു നേരത്തെയുള്ള കണക്കുകൂട്ടൽ. എന്നാൽ, ഇത്തവണ മേയ് 31-നുതന്നെ കാലവർഷം തുടങ്ങുമെന്ന് ഐ.എം.ഡി. അറിയിച്ചു.