കേരളത്തിൽ മെയ് 22 മുതല്‍ 29 വരെ ശുചീകരണ യജ്ഞം

കേരളത്തിൽ മെയ് 22 മുതൽ 29 വരെ മഴക്കാലപൂർവ ശുചീകരണ യജ്ഞം നടത്തുമെന്ന്, മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾക്ക് പുറമെ, വീടുകളിലും ഓഫീസുകളിലും ഉൾപ്പെടെ, ശുചീകരണ പ്രവർത്തനങ്ങൾ പൊതുജന പങ്കാളിത്തത്തോടെ നടത്തും. കൊതുകുനിയന്ത്രണം, മലിനജലത്തിൻറെ ശാസ്ത്രീയ സംസ്കരണം, ജലസ്രോതസ്സുകളുടെ ശുചീകരണം, സാമൂഹിക വിലയിരുത്തൽ തുടങ്ങിയവ ശുചീകരണ യജ്ഞത്തിൻറെ ഭാഗമാക്കണം.

ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനവും പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സൂക്ഷ്മതല പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യണം. 50 വീടുകൾ/ സ്ഥാപനങ്ങൾ ഉൾപ്പെടുന്ന ഒരു ക്ലസ്റ്റർ രൂപീകരിച്ച് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യേണ്ടതുണ്ട്.