‘കേരള രാഷ്ട്രീയത്തിലെ ഏറ്റവും മോശം പദപ്രയോഗങ്ങൾ നടത്തിയത് പിണറായി’
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ പരാമർശത്തിൻറെ പേരിൽ കെ.പി.സി.സി പ്രസിഡൻറ് കെ.സുധാകരനെതിരെ കേസെടുത്തതിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സുധാകരനെതിരായ കേസ് കോടതി വരാന്തയിൽ പോലും നിൽക്കില്ലെന്നും സതീശൻ പറഞ്ഞു.
പിണറായിയെ നികൃഷ്ടജീവി, പരനാരി, കുളംകുട്ടി എന്ന് വിളിച്ചതിൻ കേസില്ല. കേരള രാഷ്ട്രീയത്തിലെ ഏറ്റവും മോശം പദപ്രയോഗങ്ങൾ നടത്തിയത് പിണറായി വിജയനാണ്. യു.ഡി.എഫ് നേതാക്കളാരും അത്തരം പദപ്രയോഗങ്ങൾ നടത്തുന്നില്ലെന്നും വി.ഡി സതീശൻ പറഞ്ഞു.
കൊച്ചി കോർപ്പറേഷനിൽ അധികാരം നഷ്ടപ്പെടാതിരിക്കാൻ ബി.ജെ.പിയെ സഹായിച്ചത് സി.പി.എമ്മാണെന്നും വി.ഡി സതീശൻ ആരോപിച്ചു. കഴിഞ്ഞ തവണ സ്വതന്ത്രനായി മത്സരിച്ചതിനേക്കാൾ 78 വോട്ടുകൾ അധികം എൽഡിഎഫ് സ്ഥാനാർത്ഥിക്ക് ലഭിച്ചെന്നും സതീശൻ പറഞ്ഞു.