കേളകത്ത് വാഹനാപകടം: ഒൻപത് വയസ്സുകാരൻ മരിച്ചു

കേളകം ഇരട്ടത്തോടിന് സമീപം
പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞ്, ഒൻപത് വയസ്സുകാരൻ മരിച്ചു.
ചുങ്കക്കുന്ന് ഒറ്റപ്ലാവ് സ്വദേശികൾ സഞ്ചരിച്ച വാഹനമാണ അപകടത്തിൽപ്പെട്ടത്.

ഒറ്റപ്ലാവ് തുണ്ടിയിൽ റെജി, ജിസ്മി ദമ്പതികളുടെ മകൻ ആദർശ് (9) ആണ് മരിച്ചത്. വാഹനത്തിൽ അഞ്ചിൽ അധികം ആളുകൾ ഉണ്ടായിരുന്നു എന്നാണ് വിവരം. രണ്ടു പേരുടെ നില ഗുരുതരമാണ്