കൊച്ചി കപ്പല്‍ശാലക്കെതിരെ വീണ്ടും ഭീഷണി സന്ദേശം
കൊച്ചി കപ്പല്‍ശാലക്കെതിരെ വീണ്ടും ഭീഷണി സന്ദേശം. ഇത് നാലാം തവണയാണ് കൊച്ചി കപ്പൽ ശാലയ്ക്കെതിരായ ഭീഷണി സന്ദേശമെത്തുന്നത്. ഇത്തവണ ഭീഷണി സന്ദേശം ലഭിച്ചത് പൊലീസിനാണ്. കപ്പല്‍ശാലല്‍ തകര്‍ക്കുമെന്ന് ഭീഷണി സന്ദേശത്തില്‍ പറയുന്നു. ഇ-മെയില്‍ മുഖേനയാണ് ഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നത്. പഴയ ഭീഷണി സന്ദേശ കേസുകള്‍ അന്വേഷിക്കുന്ന പൊലീസ് സംഘത്തിനാണ് ഭീഷണിയെത്തിയത്. സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താനാകാതെ ഇരുട്ടില്‍ തപ്പുകയാണ് പൊലീസ്.
സന്ദേശമയക്കാന്‍ ഉപയോഗിക്കുന്നത് പ്രോട്ടോണ്‍ ആപ്പ് ആണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇത് ഗുരുതര സാഹചര്യമാണെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം അഭിപ്രായപ്പെട്ടു