കൊച്ചി നാവികസേന ആസ്ഥാനത്ത് ജീവനക്കാരന്‍ വെടിയേറ്റ് മരിച്ചനിലയില്‍

എറണാകുളം: കൊച്ചി നാവികസേന ആസ്ഥാനത്ത് ജീവനക്കാരന്‍ വെടിയേറ്റ് മരിച്ചനിലയില്‍. ഉത്തര്‍പ്രദേശ് സ്വദേശി തുഷാര്‍ അത്രി(19) ആണ് മരിച്ചത്. യുവാവ് സ്വയം വെടിവച്ചതാണെന്ന് പൊലീസ് പറഞ്ഞു. വാതുരുത്തിയില്‍ സുരക്ഷാ ഡ്യൂട്ടിയിലുള്ള ജീവനക്കാരനായിരുന്നു തുഷാര്‍.