കൊടകര കുഴല്‍പ്പണ കവര്‍ച്ച കേസ്:ബി ജെ പി ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ ജി കര്‍ത്തയെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു

ആലപ്പുഴ: കൊടകര കുഴല്‍പ്പണ കവര്‍ച്ച കേസുമായി ബന്ധപ്പെട്ട് ബി ജെ പി ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ ജി കര്‍ത്തയെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. ആലപ്പുഴ പൊലീസ് ട്രെയിനിംഗ് സെന്‍ററിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്.

അറസ്റ്റിലായ പ്രതികളുടെ മൊഴികളുടെ അടിസ്ഥാനത്തിലും ഫോണ്‍ രേഖകളുടെ അടിസ്ഥാനത്തിലുമാണ് ചോദ്യം ചെയ്യല്‍. പണത്തിന്‍റെ ഉറവിടം കണ്ടെത്താനാണ് കര്‍ത്തയെ പ്രധാനമായും ചോദ്യം ചെയ്യുന്നത്.

അതേ സമയം മോഷണംപോയ ഒൻപത് ലക്ഷം രൂപ കൂടി കണ്ടെത്തി. ആറാം പ്രതിയുടെ വീട്ടിൽ നിന്നാണ് രൂപ കണ്ടെത്തിയത്.മാർട്ടിൻ്റെ വീട്ടിലെ മെറ്റലിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു രൂപ. കവർച്ചയ്ക്ക് ശേഷം മാർട്ടിൻ കാറും സ്വർണവും വാങ്ങി. നാലു ലക്ഷം രൂപ ബാങ്കിൽ അടച്ചത് ആയും കണ്ടെത്തി.