കൊടകര കുഴൽപ്പണ കേസ്; മൊഴി നൽകാൻ കെ സുരേന്ദ്രൻ തൃശൂർ പൊലീസ് ക്ലബ്ബിൽ ഹാജരായി

കൊടകര കുഴൽപ്പണ കേസിൽ മൊഴി നൽകാൻ കെ സുരേന്ദ്രൻ തൃശൂർ പൊലീസ് ക്ലബ്ബിൽ ഹാജരായി. പൊലീസ് ക്ലബ്ബിൽ വൻ സുരക്ഷാസന്നാഹമാണ് ഒരുക്കിയിരുന്നത്. ചോദ്യം ചെയ്യൽ ആരംഭിച്ചു കഴിഞ്ഞു. തൃശൂർ പൊലീസ് ക്ലബ്ബിൽ സുരേന്ദ്രനൊപ്പം തൃശൂർ ബിജെപി നേതാക്കളുമുണ്ട്.

കവർച്ചക്കേസിലെ പരാതിക്കാരനായ ധർമരാജനും കെ സുരേന്ദ്രനും തമ്മിൽ ഫോണിൽ സംസാരിച്ചു എന്ന നിഗമനത്തിലാണ് മൊഴിയെടുക്കുന്നത്. കൊടകര കേസിൽ പിടിച്ചെടുത്ത പണം ബിജെപിയുടെതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കെ സുരേന്ദ്രനെ ചോദ്യം ചെയ്യലിനായി അന്വേഷണ സംഘം വിളിപ്പിച്ചിരിക്കുന്നത്‌.