കൊമ്മേരി ആടുവളര്‍ത്തല്‍ ഫാമില്‍ ജോണിസ് ഡിസിസ് ബാധിച്ച ആടുകളെ കൊല്ലില്ല.

കൊമ്മേരി ആടുവളര്‍ത്തുകേന്ദ്രത്തിലെ ജോണിസ് ഡീസീസ് ബാധിച്ച ആടുകളെ കൊല്ലണമെന്ന മൃഗസംരക്ഷണ വകുപ്പിന്‍റെ തീരുമാനം പുന: പരിശോധിക്കണമെന്നാവശ്യപ്പെട്ട് സ്ഥലം എംഎല്‍എ കെ.കെ ശൈലജ ടീച്ചറുടെയും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യയുടെയും ഇടപെടലിനെ തുടര്‍ന്ന് ബഹു. മൃഗസംരക്ഷണ വകുപ്പ് മന്ത്രി ശ്രീമതി ചിഞ്ചുറാണിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും വീദഗ്ദ്ധരുടെയും യോഗത്തിലാണ് ആടുകളെ കൊല്ലേണ്ടതില്ല എന്ന തീരുമാനം കൈക്കൊണ്ടത്. രോഗം പിടിപെടാത്ത ആടുകള്‍ക്ക് രോഗ പ്രതിരോധശേഷിയുള്ള വാക്സിനുകള്‍ നല്‍കുന്നതിന് വേണ്ടിയുള്ള നടപടികള്‍ കൈക്കൊള്ളണമെന്ന് കെ കെ ശൈലജടീച്ചര്‍ ആവശ്യപ്പെട്ടു. ജോണിസ് ഡീസീസ് ബാധിച്ച ആടുകളെ ചികിത്സിക്കുന്നതിന് വേണ്ട ക്വാറന്‍റൈന്‍ സെന്‍റര്‍ ഒരുക്കാമെന്ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉറപ്പു നല്‍കി. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ.ബിനോയ് കുര്യൻ, സംസ്ഥാന മൃഗ സംരക്ഷണ ഡയരക്ടർ ഡോ.കൗശികൻ, വെറ്ററിനറി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ.ശശീന്ദ്രനാഥ്, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ഗിരീഷ് ബാബു, കൊമ്മേരി ഫാം സൂപ്രണ്ട് ഡോ. ബീറ്റു ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.