കൊറോണയെ കൂട്ടിലിടാം പദ്ധതി: സന്ദേശ രേഖ മന്ത്രി പ്രകാശനം ചെയ്തു

‘കൊറോണയെ കൂട്ടിലിടാം’ എന്ന പദ്ധതിയുടെ സന്ദേശ രേഖ തുറമുഖ വികസന മന്ത്രി രാമചന്ദ്രൻ കടന്നപ്പളളി പ്രകാശനം ചെയ്യുന്നു

മുണ്ടേരി: പനിയടക്കം ലക്ഷണങ്ങൾ വന്നാൽ രോഗ നിർണയത്തിന് മുമ്പു തന്നെ വീട്ടിൽ നിരീക്ഷണത്തിലേക്ക് മാറി സമ്പർക്ക സാധ്യതകൾ പൂർണമായും ഒഴിവാക്കുന്ന ഇരിവേരി സി.എച്ച് .സി യും എടക്കാട് ബ്ലോക്കും ചക്കരക്കൽ പോലീസ് സ്റ്റേഷനും സംയുക്തമായി നടപ്പിലാക്കുന്ന ‘കൊറോണയെ കൂട്ടിലിടാം’ എന്ന പദ്ധതിയുടെ സന്ദേശ രേഖ തുറമുഖ വികസന മന്ത്രി രാമചന്ദ്രൻ കടന്നപ്പളളി പ്രകാശനം ചെയ്തു.

ബ്ലോക്കിന് കീഴിലുള്ള ഗ്രാമ പഞ്ചായത്തുകളിൽ അടുത്ത ഒരാഴ്ചക്കാലം സന്ദേശ രേഖാ വിതരണം നടക്കും. പനി ബാധിച്ചയാൾ വ്യക്തിയുടെ രോഗനിർണ്ണയംനടത്തുന്നതിന്ന് മുൻപ് സുരക്ഷിതമായി റൂമിലേക്ക് മാറി ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെട്ട് ചികിത്സ ലഭ്യമാക്കി രോഗസ്ബർക്കം കുറക്കുക,തുടങ്ങിയകാര്യങ്ങൾ ജനങ്ങളെ ബോധ വൽക്കരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന്മുണ്ടേരി ഹെർത്ത് ഇൻസ്പെക്ടർ സി.പി.സലിം പറഞ്ഞു.


എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.സി.മോഹനൻ, മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.പങ്കജാക്ഷൻ, ബ്ലോക്ക് മെമ്പർ അഹമ്മദ് കുട്ടി, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാർ ആർ.കെ പത്മനാഭൻ, ഐ.സി.ഡി.എസ് സൂപ്പർവൈസർ മുംതാസ് തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *