കൊറോണ വൈറസിന്റെ ലാംഡ വകഭേദം ഡെൽറ്റ വകഭേദത്തേക്കാൾ മാരകമാണെന്ന് റിപ്പോർട്ട്

ക്വാലാലംപൂർ: കൊറോണ വൈറസിന്റെ ലാംഡ വകഭേദം (Lambda) ഡെൽറ്റ വകഭേദത്തേക്കാൾ മാരകമാണെന്ന് റിപ്പോർട്ട്. ഡെൽറ്റ വകഭേദത്തേക്കാൾ ലാംഡ മാരകവും രോഗവ്യാപന ശേഷി കൂടിയതുമാണെന്നും കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളൽ മുപ്പതിലധികം രാജ്യങ്ങളിൽ ഇത് സാന്നിധ്യമറിയിച്ചിട്ടുണ്ടെന്നും മലേഷ്യൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ലാംഡ ആദ്യമായി റിപ്പോർട്ടു ചെയ്ത പെറുവിലാണ് ലോകത്തെ ഏറ്റവും ഉയർന്ന മരണനിരക്കുള്ളതെന്ന് മലേഷ്യൻ ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. ഡെൽറ്റ വകഭേദത്തേക്കാൾ രോഗവ്യാപന ശേഷി കൂടിയതാണ് ലാംഡയെന്നാണ് ഗവേഷകർ ഭയപ്പെടുന്നതെന്നും മന്ത്രാലയം പറഞ്ഞു.