കൊല്ലം ശാസ്താംകോട്ടയിൽ നവവധു ജീവനൊടുക്കി.

കൊല്ലം: കൊല്ലം ശാസ്താംകോട്ടയിൽ നവവധു ജീവനൊടുക്കി. കുന്നത്തൂർ നെടിയവിള രാജേഷിന്റെ ഭാര്യ ധന്യാ ദാസ്(21) ആണ് മരിച്ചത്. ഭർതൃ പീഡനമാണ് മരണത്തിന് കാരണമെന്ന് പെൺകുട്ടിയുടെ വീട്ടുകാർ ആരോപിച്ചു.

ദീർഘകാലം പ്രണയത്തിലായിരുന്ന ഇരുവരും മൂന്ന് മാസം മുൻപാണ് വിവാഹം കഴിച്ചത്. ഗാർഹികപീഡനത്തിന്റെ പേരിൽ പോലീസ് കേസെടുത്തിട്ടുണ്ട്.