കൊല്ലത്തും ബ്ലാക്ക് ഫംഗസ്
തിരുവനന്തപുരം: കൊല്ലത്ത് ബ്ലാക്ക് ഫംഗസ് ബാധ റിപ്പോര്‍ട്ട് ചെയ്തു. 42 വയസ്സുള്ള പൂയപ്പള്ളി സ്വദേശിനിക്കാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത്. ജില്ലയില്‍ ആദ്യമായാണ് ഇത്തരം കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന രോഗിയെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയയാക്കി.
ഒരാഴ്ചയായി തുടരുന്ന കണ്ണിലെ മങ്ങലും അതിശക്തമായ തലവേദനയേയും തുടര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കേരളമുള്‍പ്പെടെ രാജ്യത്തെ 16 സംസ്ഥാനങ്ങളില്‍ ഇതുവരെ ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്