കൊല്ലത്ത് 15-കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; പിതാവും സഹോദരന്റെ സുഹൃത്തും അറസ്റ്റില്‍

കൊല്ലം: ചാത്തന്നൂരിൽ 15 വയസ്സുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പിതാവും പെൺകുട്ടിയുടെ സഹോദരന്റെ സുഹൃത്തും അറസ്റ്റിൽ. പെൺകുട്ടിയുടെ പിതാവായ 45-കാരനെയും സഹോദരന്റെ സുഹൃത്തായ നൗഷാദി(22)നെയുമാണ് ചാത്തന്നൂർ പോലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്. സ്കൂളിൽ നടത്തിയ കൗൺസിലിങ്ങിലാണ് പെൺകുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്

2020 നവംബർ മുതൽ താൻ നിരന്തരം ലൈംഗിക പീഡനത്തിനിരയായെന്നാണ് പെൺകുട്ടി കൗൺസിലിങ്ങിൽ തുറന്നുപറഞ്ഞത്. തുടർന്ന് പോലീസ് കേസെടുക്കുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. പീഡനത്തിനിരയായ പെൺകുട്ടി നിലവിൽ മൂന്നുമാസം ഗർഭിണിയാണ്. പോക്സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്ത പ്രതികളെ ഉടൻ കോടതിയിൽ ഹാജരാക്കും.