കൊവാക്സിൻ വിതരണം;പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും

ന്യൂഡൽഹി: കോവിഡ് 19 വാക്സിൻ വിതരണം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാന മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും. രണ്ടുതവണയായിട്ടായിരിക്കും യോഗം.

കേസുകൾ കൂടുതലുളള എട്ടുസംസ്ഥാനങ്ങളുമായുളള യോഗത്തിന് ശേഷം വാക്സിൻ വിതരണം സംബന്ധിച്ച് സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുമായി യോഗം നടത്തും.