കൊവിഡ് കണ്‍ട്രോള്‍ സെല്ലില്‍ മൂന്ന് ഹെല്‍പ് ലൈന്‍ നമ്പറുകള്‍ കൂടി

വാക്‌സിനേഷനുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനായി ജില്ലാ കൊവിഡ് കണ്‍ട്രോള്‍ സെല്ലില്‍ ആരോഗ്യവകുപ്പിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും മൂന്ന് ഹെല്‍പ് ലൈന്‍ നമ്പറുകള്‍ കൂടി പ്രവര്‍ത്തിക്കും. വാക്‌സിന്‍ രജിസ്‌ട്രേഷന്‍, സര്‍ട്ടിഫിക്കറ്റ് എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് 8281599680, 8589978405, 8589978401 എന്നീ നമ്പറുകളില്‍ വിളിക്കാം. ഇതോടൊപ്പം കോള്‍ സെന്ററിന്റെ സമയവും നീട്ടി. രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറു മണി വരെ കോള്‍ സെന്റര്‍ സേവനം ലഭ്യമാകും.