കൊവിഡ് പ്രതിരോധം: കോർപറേഷന് ഓക്സിജൻ കോൺസൺട്രേറ്റർ നൽകി വെയ്ക്

ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളായി പ്രവാസി സംഘടനയായ വെയ്ക്കും. ‘വെയ്ക്ക്‌ ‘ന്റെ കൊവിഡ് പ്രതിരോധ സഹായ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് കണ്ണൂർ കോർപറേഷന് 10 ഓക്സിജൻ കോൺസെൻട്രേറ്ററുകൾ നൽകിയത്. ഇതിൻ്റെ ഉദ്ഘാടനം മേയർ അഡ്വ. ടി ഒ മോഹനന് ഓക്സിജൻ കോൺസെൻട്രേറ്ററുകൾ കൈമാറി കെ വി സുമേഷ് എംഎൽഎ നിർവഹിച്ചു.
ഡെപ്യൂട്ടി മേയർ കെ ശബീന, സ്ഥിരം സമിതി അധ്യക്ഷന്മാരായ അഡ്വ. മാർട്ടിൻ ജോർജ്, ഷമീമ ടീച്ചർ, അഡ്വ. സുരേഷ് ബാബു എളയാവൂർ, കോർപറേഷൻ സെക്രട്ടറി ഡി സാജു, വെയ്ക്ക് ഭാരവാഹികളായ കെ പി ശശിധരൻ, ടി ഹംസ, സഹീർ പാലക്കോടൻ, അബ്ദുൾ സലാം, പി പി പ്രകാശൻ, അബ്ദുൾ ലത്തീഫ് പനക്കാട്, സി ജയചന്ദ്രൻ എന്നിവർ പങ്കെടുത്തു.
വെയ്ക്ക് പ്രസിഡണ്ട് വി പി ഷറഫുദ്ദീൻ, ജനറൽ സെക്രട്ടറി സി സതീഷ്, വെൽഫെയർ ഫോറം ചീഫ് കോ ഓർഡിനേറ്റർ നജീബ് കാദരി എന്നിവരുടെ നേതൃത്വത്തിലാണ് വെയ്ക്കിന്റെ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.